തൃശ്ശൂര്‍: കുട്ടനല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം. മൂന്ന് ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു. കൂടുതല്‍ വാഹനങ്ങള്‍ കത്തുന്നതിനു മുന്‍പ് അവ സ്ഥലത്തുനിന്നു മാറ്റാനായി. മൂന്നു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. തൃശ്ശൂര്‍ ജില്ലയിലെ ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഒരു ഘട്ടത്തില്‍ തീ ആളിപ്പടര്‍ന്നിരുന്നു. ഭാഗികമായി തീ നിയന്ത്രണവിധേയമായി. എന്നാല്‍ കനത്ത പുക ഉയര്‍ന്നിട്ടുണ്ട്. സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം. സുരക്ഷാ ജീവനക്കാരാണ് ആദ്യം തീ പടര്‍ന്നത് കണ്ടെത്തിയത്. ഇവര്‍ ഉടന്‍തന്നെ വിവരം അറിയിച്ചതിനാല്‍ മറ്റു വാഹനങ്ങള്‍ പെട്ടെന്നു മാറ്റാനായി. സര്‍വീസ് സെന്റര്‍ കത്തിനശിച്ചു.
കാര്‍ ഷോറൂമില്‍ വന്‍ തീ പിടിത്തം; വാഹനങ്ങള്‍ കത്തി നശിച്ചു
4/
5
Oleh
evisionnews