Type Here to Get Search Results !

Bottom Ad

മെസിയുടെ വൈറല്‍ ചോദ്യപേപ്പറില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ


കോഴിക്കോട്: മെസിയുടെ വൈറല്‍ ചോദ്യപേപ്പറില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ. ഉത്തരക്കടലാസ് എങ്ങനെ ചോര്‍ന്നു എന്നതും വിദ്യാര്‍ഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും. നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ഉത്തരങ്ങളാണ് വൈറലായത്. തിരൂര്‍ ,നിലമ്പൂര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരകടലാസുകളാണ് ഇവ. സംഭവത്തില്‍ സ്‌കൂളുകളോട് അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലങ്കില്‍ സ്‌കൂളുകള്‍ക്ക് നേരെ നടപടിയുണ്ടാകും.

നാലാം ക്ലാസ് മലയാളം വാര്‍ഷികപ്പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് ഉത്തരമായി ഒരു വിദ്യാര്‍ഥി രേഖപ്പെടുത്തിയത് ഞാന്‍ ബ്രസീല്‍ ഫാനാണെന്നും എനിക്ക് നെയ്മറിനെയാണ് ഇഷ്ടമെന്നും മെസിയെ ഇഷ്ടമല്ലെന്നുമാണ് . മലപ്പുറം ജില്ലയിലെ തിരൂര്‍ പുതുപ്പള്ളി ശാസ്ത എല്‍.പി സ്‌കൂളിലെ ചോദ്യപേപ്പറാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയില്‍പെടുകയും പിന്നീടത് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തെന്ന് സ്‌കൂളിലെ മലയാളം നാലാം ക്ലാസ് അദ്ധ്യപകന്‍ റിഫ ഷെലീസ് മീഡിയവണ്‍ വെബിനോട് വ്യക്തമാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad