Saturday, 4 March 2023

എസ്.ഡി.പി.ഐ ബന്ധം; ആലപ്പുഴ സി.പി.എമ്മില്‍ വീണ്ടും കൂട്ടരാജി: 38 അംഗങ്ങള്‍ രാജിവച്ചു


ആലപ്പുഴ: ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും കൂട്ടരാജി. ലോക്കല്‍ സെക്രട്ടറിയുടെ ടഉജക ബന്ധം ചൂണ്ടിക്കാട്ടി ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മറ്റിയിലെ 38 പാര്‍ട്ടി അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ചു. രാജി വച്ചവരില്‍ നാല് ബ്രാഞ്ച് സെക്രട്ടറിമാരും ഉണ്ട്. വര്‍ഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും കൂട്ടത്തോടെ പാര്‍ട്ടിവിട്ടു. രാജിവെച്ചവര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കേയാണ് പാര്‍ട്ടിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ച് വീണ്ടും കൂട്ടരാജി. 

തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആര്‍ നാസറിന് നേരിട്ടെത്തിയാണ് പാര്‍ട്ടി അംഗങ്ങള്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദ് എസ്ഡിപിഐക്കാരനുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഇയാള്‍ പാര്‍ട്ടിയുടെ അച്ചടക്കവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാന്‍ കഴിയാത്ത ആളാണെന്നും പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയാണ് എസ്ഡിപിഐ പ്രവര്‍ത്തകനെന്നും പകല്‍ സിപിഎമ്മും രാത്രി എസ്ഡിപിഐയുമായി ലോക്കല്‍ സെക്രട്ടറി പ്രവര്‍ത്തിക്കുന്നുവെന്നാണ് അംഗങ്ങളുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്.

Related Posts

എസ്.ഡി.പി.ഐ ബന്ധം; ആലപ്പുഴ സി.പി.എമ്മില്‍ വീണ്ടും കൂട്ടരാജി: 38 അംഗങ്ങള്‍ രാജിവച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.