Type Here to Get Search Results !

Bottom Ad

വര്‍ഗീയ ചിന്താഗതിയുമായി നടക്കുന്ന സിപിഎമ്മുമായി യോജിച്ച് നില്‍ക്കാന്‍ മുസ്ലിം ലീഗിനാവില്ല: കെഎം ഷാജി


മേല്‍പറമ്പ്: ഏഴരപതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് മുന്നണിയിലും കോണ്‍ഗ്രസ് മുസ്‌ലിം ലീഗിനൊപ്പവും പ്രവര്‍ത്തിച്ച് യു.ഡി.എഫ് സംവിധാനം ശക്തമായി മുന്നോട്ടുപോവുകയാണ്. ലീഗിന് വേണമെങ്കില്‍ സിപിഎമ്മിലേക്ക് വരാമെന്ന് പറയാന്‍ സി.പി.എമ്മിന് എന്തു അവകാശമാണുള്ളത്. വര്‍ഗീയ ചിന്താഗതിയുമായി നടക്കുന്ന സിപിഎമ്മുമായി യോജിച്ച് നില്‍ക്കാന്‍ മുസ്‌ലിം ലീഗിന് സാധിക്കില്ലെന്ന് ഷാജി പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ- ഉദുമ മണ്ഡലം ഭാരവാഹികള്‍ക്ക് ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി മേല്‍പറമ്പ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ നല്‍കിയ സ്വീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് ശേഷം സിപിഎമ്മിന്റെ പോക്കിരി നേതാവ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണെന്ന് തെളിയിച്ചു കഴിഞ്ഞു. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രക്കിടയില്‍ മൈക്ക് ശരിയാക്കി കൊടുക്കാന്‍ വന്ന ഓപ്പറേറ്ററെ പരസ്യമായി അപമാനിച്ച എംവി ഗോവിന്ദന്റെ സമീപനം തൊഴിലാളികള്‍ക്ക് മൊത്തം അപമാനമുണ്ടാക്കി- ഷാജി പറഞ്ഞു.

മുസ്‌ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അബ്ദുല്‍ ഖാദര്‍ കളനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉപഹാരം നല്‍കി. സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി,ട്രഷറര്‍ പി.എം മുനീര്‍ ഹാജി, ഭാരവാഹികളായ കെഇഎ ബക്കര്‍, എഎം കടവത്ത്, വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, ടിസിഎ റഹ്മാന്‍, എബി ഷാഫി, എം അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, മുന്‍ എംഎല്‍എ എംസി ഖമറുദ്ധീന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹമീദ് മാങ്ങാട്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹനീഫ ഹാജി കുന്നില്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ഖാദര്‍ ഖാത്തിം, ഹാരിസ് തൊട്ടി, അബൂബക്കര്‍ മൂലടുക്കം, ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ അഹമ്മദ് ഒറവങ്കര, ബിയു അബ്ദുല്‍ റഹ്മാന്‍ ഹാജി, മുസ്തഫ ചെമ്മനാട്, കെടി നിയാസ്, അഫ്‌സല്‍ സീസുളു, മുഹമ്മദ് കോളിയടുക്കം, സി.എച്ച് മുഹമ്മദ് ചെമ്പിരിക്ക, 

ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എംഎ മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ട്രഷറര്‍ എംബി ഷാനവാസ്, വൈസ് പ്രസിഡന്റ് എംഎ നജീബ്, ഹാജി അബ്ദുല്ല ഹുസൈന്‍,സിദ്ധീഖ് പള്ളിപ്പുഴ, എംഎച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മുഹമ്മദ് കുഞ്ഞി ചോണായി, മന്‍സൂര്‍ മല്ലത്ത്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, അബൂബക്കര്‍ കടാങ്കോട്, നശാത്ത് പരവനടുക്കം, ഉബൈദ് നാലപ്പാട്, തഹ്ഷീര്‍ പെരുമ്പള, ദുബൈ കെഎംസിസി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍, മണ്ഡലം സെക്രട്ടറി മുനീര്‍ പള്ളിപ്പുറം, അബൂബക്കര്‍ കണ്ടത്തില്‍, ഹുസൈനാര്‍ തെക്കില്‍, സിഎല്‍ റഷീദ് ഹാജി, ജലീല്‍ കോയ, മൊയ്തു തൈര, അഹമ്മദലി മൂടംബയല്‍, അബ്ബാസ് ബന്താട്, ദാവൂദ് ചെമ്പിരിക്ക, നൗഷാദ് ആലിച്ചേരി, കെകെഅബ്ദുല്ല ഹാജി ഖത്തര്‍, ആയിഷ സഹദുള്ള, താഹിറ താജുദ്ധീന്‍, ഷബീന്‍ കല്ലട്ര,കലാഭവന്‍ രാജു പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad