Tuesday, 14 March 2023

വലിയപറമ്പ് സി.എച്ച്.സി ജീവനക്കാരുടെ പരിചരണത്തില്‍ ബംഗാള്‍ സ്വദേശിനിക്ക് സുഖപ്രസവം


വലിയപറമ്പ്: വീട്ടില്‍ പ്രസവം നടന്ന അതിഥി സംസ്ഥാന തൊഴിലാളി അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറും സഹപ്രവര്‍ത്തകരും നടത്തിയത് സമയോചിതമായ ഇടപെടല്‍. ഇന്നലെ വൈകുന്നേരം 6.30ന് മാവിലാകടപ്പുറത്ത് താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഹൈദര്‍ അലിയുടെ ഭാര്യ മുഹസീനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ട സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിക്കാതെ വന്നപ്പോള്‍ വീട്ടില്‍ തന്നെ പ്രസവം നടക്കുകയായിരുന്നു. 

കുട്ടി പുറത്തുവന്നെങ്കിലും മറുപിള്ള വരാതിക്കുകയും പൊക്കിള്‍കൊടി മുറിച്ചുമാറ്റി അമ്മയേയും കുഞ്ഞിനെയും വേര്‍പേടുത്താനാവാത്ത ഗുരുതര സാഹചര്യവുമുണ്ടായി. ആശാ പ്രവര്‍ത്തകയായ സിന്ധുവില്‍ നിന്ന് വിവരമറിഞ്ഞ വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ, പി.എച്ച്.എന്‍ ഉഷ ടി.പി, ജെ.പി.എച്ച് എന്‍ അംബിക എന്നിവര്‍ ആംബുലന്‍സില്‍ അമ്മയേയും കുഞ്ഞിനേയും ലേബര്‍ റൂം സൗകര്യമുള്ള തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് ഗൈനക്കോളജിസ്റ്റിന്റെയും ശിശുരോഗ വിദ്ഗ്ധന്റെയും പരിശോധനയ്ക്കു ശേഷം അമ്മയേയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിലേക്കുള്ള ആംബുലന്‍സിലും ആരോഗ്യ പ്രവര്‍ത്തകര്‍ കൂടെയുണ്ടായിരുന്നു. സന്ദര്‍ഭോചിതമായി മെഡിക്കല്‍ ഓഫീസറും സംഘവും ഇടപെട്ടിലായിരുന്നെങ്കില്‍ രണ്ടു വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുമായിരുന്നു.

Related Posts

വലിയപറമ്പ് സി.എച്ച്.സി ജീവനക്കാരുടെ പരിചരണത്തില്‍ ബംഗാള്‍ സ്വദേശിനിക്ക് സുഖപ്രസവം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.