Tuesday, 21 March 2023

കാലാവസ്ഥാ വ്യതിയാനം: ഭൂമിയെ രക്ഷിക്കാന്‍ 'അന്തിമ മുന്നറിയിപ്പ്' നല്‍കി ശാസ്ത്രലോകം


ബേണ്: കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതിയില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ മനുഷ്യരാശിക്ക് 'അന്തിമ മുന്നറിയിപ്പ്' നല്കി ശാസ്ത്രലോകം. അതിതീവ്രമായ കാര്ബണ് പുറന്തള്ളല്‍ ലോകത്തെ വിനാശത്തിലേക്ക് തള്ളിവിട്ടു. അതൊഴിവാക്കാന് ഒറ്റവഴിമാത്രം 'ഇപ്പോള്‍ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ അതു വളരെ വൈകും', ശാസ്ത്രലോകം അന്ത്യനിര്‌ദേശം നല്കി. ലോകത്തിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ രാജ്യാന്തര പാനല് ആയ ഐപിസിസിയുടെ (ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) അതിബൃഹത്തായ ആറാം റിപ്പോര്‍ട്ടിന്റെ അന്തിമ ഭാഗമാണ് തിങ്കളാഴ്ച പുറത്തുവന്നത്. 'മനുഷ്യരാശിയുടെ അതിജീവനത്തിനുള്ള മാര്‍ഗനിര്‍ദേശം' ആണ് പുറത്തുവിട്ടതെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ എട്ട് വര്‍ഷമെടുത്തു തയ്യാറാക്കിയ റിപ്പോര്ട്ടില് ആയിരക്കണക്കിന് പേജുകളുണ്ട്. ലോകത്ത് എല്ലായിടത്തും എല്ലാ മേഖലകളിലും കാലാവസ്ഥാ പ്രവര്ത്തനം അതിവേഗം ആരംഭിക്കണമെന്ന് റിപ്പോര്ട്ട് ആഹ്വാനം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍ എങ്ങനെയെല്ലാം ഒഴിവാക്കാമെന്നും വിവരിക്കുന്നു. ആഗോള താപനില വര്ധന1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള സാധ്യത ലോകത്തിനുണ്ടെന്ന് റിപ്പോര്ട്ട് അടിവരയിടുന്നു.

Related Posts

കാലാവസ്ഥാ വ്യതിയാനം: ഭൂമിയെ രക്ഷിക്കാന്‍ 'അന്തിമ മുന്നറിയിപ്പ്' നല്‍കി ശാസ്ത്രലോകം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.