Saturday, 11 March 2023

ഉപ്പ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വേണം; അടിയന്തിര മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന


വിദേശം: അളവില്ലാതെ ഉപ്പ് ഉപയോഗിക്കുന്ന കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമിതമായ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് വഴി ഹൃദയ സംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, അര്‍ബുദം തുടങ്ങി നിരവധി രോഗങ്ങള്‍ വരുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അടിയന്തിര മുന്നറിയിപ്പുമായി ഡബ്ലൂഎച്ച്ഒ എത്തിയത്.

ആളുകളില്‍ ഉപ്പിന്റെ ഉപയോഗം നിജപ്പെടുത്താനായി വിപുലമായ ശ്രമങ്ങള്‍ കൈക്കൊള്ളണമെന്നും സംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ലോകം മുന്നോട്ട് പോകുന്നതെങ്കില്‍ 2025-ഓടെ സോഡിയത്തിന്റെ ഉപഭോഗം 30 ശതമാനമായി കുറയ്ക്കണമെന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ നിര്‍ദേശം. ഇന്ത്യ ഉള്‍പ്പെടെയുള്ള 73 ശതമാനം രാജ്യങ്ങള്‍ക്ക് അത്തരം നയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് ശതമാനം രാജ്യങ്ങള്‍ മാത്രമാണ് സോഡിയം അളവാ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള നയങ്ങള്‍ നടപ്പിലാക്കുന്നുവെള്ളൂയെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിച്ചാല്‍ 2030 ആകുമ്‌ബോഴെക്കും ഏഴ് ദശലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശ പ്രകാരം ഒരു പ്രായപൂര്‍ത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമില്‍ താഴെയാണ്. എന്നാല്‍ 10.8 ഗ്രാം വരെയാണ് ഉപ്പിന്റെ ഉപഭോഗം. ഇത് ബ്ലഡ് പ്രഷര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ഉപ്പിന്റെ അളവ് കൂടുന്നത് മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് നേരത്തേ ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മര്‍ദ്ദം നല്‍കുമെന്നും പഠനം വ്യക്തമാക്കിയിരുന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

Related Posts

ഉപ്പ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വേണം; അടിയന്തിര മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.