റിയാദ്: സൗദിയില്‍ പ്രവാസികള്‍ക്ക് സന്ദര്‍ശക വിസയില്‍ കൊണ്ടുവരാവുന്ന ബന്ധുക്കളുടെ എണ്ണം വര്‍ധിപ്പിച്ചു. വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അപ്ഡേഷന് ശേഷമാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയത്.ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രമായിരുന്നു നേരത്തെ പ്രവാസികളുടെ സന്ദര്‍ശക വിസയില്‍ കൊണ്ടു വരാന്‍ കഴിഞ്ഞിരുന്നത്. മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങള്‍ മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളു. ചില ഘട്ടങ്ങളില്‍ സഹോദരിമാര്‍ക്കും ലഭിച്ചിരുന്നു.
എന്നാല്‍ പുതിയ അപ്ഡേഷനോടെ നിരവധി ബന്ധുക്കളെ കൊണ്ടു വരാം. മാതാവിന്റെ സഹോദരന്‍, പിതാവിന്റെ സഹോദരന്‍ സഹോദരി, പിതാവിന്റേയും മാതാവിന്റെയും ഉപ്പ ഉമ്മ എന്നിവര്‍ക്കെല്ലാം വിസ ലഭ്യമാകും. ഇതിനു പുറമെ പേരക്കുട്ടികള്‍, സഹോദരി, സഹോദരന്റേയും സഹോദരിയുടെയും മക്കള്‍ എന്നിവര്‍ക്കും വിസ ലഭ്യമാകും
സൗദിയില്‍ പ്രവാസികള്‍ക്ക് സന്ദര്‍ശക വിസയില്‍ കൂടുതല്‍ ബന്ധുക്കളെ കൊണ്ടുവരാം
4/
5
Oleh
evisionnews