Monday, 13 February 2023

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, കടലാക്രമണ ഭീഷണി; കേരളത്തീരത്ത് ജാഗ്രതാ നിര്‍ദേശം


തിരുവനന്തപുരം: കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ഇന്ന് രാവിലെ 11:30 മുതല്‍ വ്യാഴാഴ്ച രാത്രി 8:30 വരെ ഒന്നര മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് വഴി കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

Related Posts

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, കടലാക്രമണ ഭീഷണി; കേരളത്തീരത്ത് ജാഗ്രതാ നിര്‍ദേശം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.