Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ 11 അധ്യാപകര്‍ക്ക് കൂട്ട സ്ഥലംമാറ്റം; പ്രതിഷേധവുമായി രക്ഷിതാക്കള്‍


മൊഗ്രാല്‍ പുത്തൂര്‍: പരീക്ഷകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൊഗ്രാല്‍ പുത്തൂര്‍ ഗവ: സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ 11 അധ്യാപകരെ ഒന്നിച്ച് സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം ശക്തം. പ്രിന്‍സിപ്പലടക്കം ആകെയുള്ളത് 20 പേരാണ്. അതില്‍ 11 പേര്‍ക്കാണ് പെട്ടെന്ന് സ്ഥലം മാറ്റ ഉത്തരവു വന്നത്. പരീക്ഷകള്‍ അടുത്തതിനാല്‍ സ്‌പെഷ്യല്‍ ക്ലാസുകളടക്കം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ സ്ഥലം മാറ്റം രക്ഷിതാക്കളെ രോഷം കൊള്ളിച്ചിട്ടുണ്ട്.

നല്ല നിലയില്‍ പോകുന്ന സ്‌കൂളിനെ സര്‍ക്കാര്‍ തന്നെ തകര്‍ക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും നേരത്തെ കൂട്ടസ്ഥലമാറ്റം നടത്തിയിരുന്നു. മലയാളം, അറബിക്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ ഒട്ടുമിക്ക വിഷയങ്ങളുടെ അധ്യാപകര്‍ക്കും സ്ഥലമാറ്റമുണ്ട്. പിടിഎ, എസ്എംസി, നാട്ടുകാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ കൈകോര്‍ത്ത് സ്‌കൂളിനെ നല്ല രീതിയില്‍ കൊണ്ടു പോകുന്നതിനിടയിലാണ് ഇടിത്തീ പോലെ കൂട്ടസ്ഥലമാറ്റ ഉത്തരവെത്തിയത്.

അതേസമയം എസ്.എസ്.എല്‍.സി കുട്ടികള്‍ക്കായി പിടിഎയുടെ നേതൃത്വത്തില്‍ നിശാപാഠശാല പ്രവര്‍ത്തനമാരംഭിച്ചു. എസ്.എസ്.എല്‍.സി ഉന്നത വിജയം ലക്ഷ്യമാക്കിയാണ് പി.ടി.എ സഹകരണത്തോടെ സ്‌കൂളില്‍ നിശാപാഠശാല പ്രവര്‍ത്തനം തുടങ്ങിയത്. പല നിലവാരങ്ങളിലുള്ള ബാച്ചുകള്‍ക്കായി വായനക്കൂട്ടം, അധിക പഠനക്ലാസുകള്‍, ഡിസ്‌കഷന്‍ സെഷനുകള്‍ എന്നിങ്ങനെയുള്ള ക്ലാസുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സീനിയര്‍ അസിസ്റ്റന്റ് എം. രാഘവയുടെ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് മാഹിന്‍ കുന്നില്‍, റിഷാദ്, നിസാര്‍, ഷുക്കൂര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ജനാര്‍ദ്ധനന്‍ സംബന്ധിച്ചു. പരീക്ഷ ആരംഭിക്കുന്നതു വരെ ക്ലാസുകള്‍ തുടരും.

Post a Comment

0 Comments

Top Post Ad

Below Post Ad