Saturday, 18 February 2023

റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി; പ്രതിഭാഗം വാദം 27ന് തുടങ്ങും


കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ പൂര്‍ത്തിയായി. ഇനി പ്രതിഭാഗം വാദമാണ് നടക്കേണ്ടത്. ഇതിനായി കേസ് ഫെബ്രുവരി 27ലേക്ക് മാറ്റി.റിയാസ് മൗലവി വധ ക്കേസിലെ വിചാരണ പൂര്‍ ത്തിയായതിന് ശേഷം രണ്ടു മാസം മുമ്പാണ് അന്തിമവാദം ആരംഭിച്ചത്.ഘട്ടം ഘട്ടമായി നടന്നതിനാല്‍ പ്രോസിക്യൂഷന്‍ വാദം ആഴ്ചകളോളം നീണ്ടു നിന്നു. പ്രതിഭാഗം വാദം കൂടി പൂര്‍ത്തിയായാല്‍ കേസില്‍ വിധി പറയുന്നതിനുള്ള തീയതി കോടതി പ്രഖ്യാപിക്കും.

2017 മാര്‍ച്ച് 21ന് അര്‍ധരാത്രി യാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തി യത്. ഈ കേസിലെ പ്രതികളാ യ കേളു ഗുഡ്ഡെ അയ്യപ്പനഗറി ലെ അജേഷ് എന്ന അപ്പു(26), കേളുഗുഡ്ഡെയിലെ നിധിന്‍ (25), കേളുഗുഡ്ഡെയിലെ അഖിലേഷ് (30) എന്നിവരാണ് വിചാരണ നേരിട്ടത്.അന്നത്തെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2017 ജൂണ്‍മാസം കാസര്‍കോ ട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ 100 സാക്ഷികളെയും ഉള്‍പ്പെടു ത്തിയിരുന്നു.കൊലപാതകം, വര്‍ഗീയകലാപശ്രമം, അതിക്രമിച്ചുകടക്കല്‍, അക്രമിക്കാനായി സംഘം ചേരല്‍, കുറ്റം മറച്ചുവക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു. പിന്നീട് വിചാരണക്കായി കേസ് ഫയലുകള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറുകയായിരുന്നു.

Related Posts

റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി; പ്രതിഭാഗം വാദം 27ന് തുടങ്ങും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.