Monday, 13 February 2023

എം.എസ്.എഫ് മെസ്റ്റ് എക്‌സാം ടോപ്പേഴ്സ് മീറ്റ് നടത്തി; ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു


കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയും ബഹ്റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും ചേര്‍ന്നു സംഘടിപ്പിച്ച മെസ്റ്റ് എക്സാമില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ഉപഹാരവും വിതരണം ചെയ്തു. ഞാറാഴ്ച് രാവിലെ പത്തിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജനുവരി 14ന് നടന്ന ജില്ലയിലെ 40 സെന്ററുകളിലായി അയ്യായിരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്ന കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്ക് പാഠമാണ് എം.എസ്.എഫിന്റെ മെസ്റ്റ് എക്‌സാമെന്ന് ടോപ്പേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു.

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്‌കോളര്‍ഷിപ്പും ഉപഹാരവും വിതരണം ചെയ്തു. ഡോ. ശരീഫ് പൊവ്വല്‍ ക്ലാസെടുത്തു. ലത്തീഫ് ഉപ്പള മുഖ്യാതിഥിയായി. മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പി.എം മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള, അഷ്റഫ് എടനീര്‍, ആബിദ് ആറങ്ങാടി, എ.എം കടവത്ത്, അഡ്വ. വി.എം മുനീര്‍, സലീം തളങ്കര, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അസീസ് കളത്തൂര്‍, ടി. അന്തുമാന്‍, അബ്ബാസ് ബീഗം, ബഷീര്‍ തോട്ടാന്‍, എം.എ നജീബ്, ഉസാം പള്ളങ്കോട്, അഡ്വ. ജുനൈദ്, ശഹീദ റാഷിദ്, പി. മുസ്തഫ, ജാബിര്‍ തങ്കയം, 

അസര്‍ മണിയനോടി, ഫൈസല്‍ ബെദിര, അബ്ദുല്ല പുത്തൂര്‍, ഹാഷിഫ് ബാങ്കോട്, അബ്ദുല്‍ റഹ്്മാന്‍ കാഞ്ഞങ്ങാട്, അബ്ബാസ് ചെമ്മനാട്, ഹനീഫ വിദ്യാനഗര്‍, പി.കെ ഹാരിസ് സഹദ് അംഗഡിമൊഗര്‍, റംഷീദ് തോയമ്മല്‍, നവാസ് കുഞ്ചാര്‍, സയ്യിദ് താഹ, സലാം ബെളിഞ്ചം, മുസ്തഫ കാഞ്ഞങ്ങാട്, സവാദ് അംഗഡിമൊഗര്‍, ജംഷീദ് ചിത്താരി, റഹില്‍ മൗക്കോട്, തന്‍വീര്‍ മീനാപ്പീസ്, അല്‍ത്താഫ് പൊവ്വല്‍, ഷാനിഫ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, ഫസല്‍ ബെവിഞ്ച, ഷഹാന കുണിയ, അബ്ദുല്‍ റഹിമാന്‍ തോട്ടി, ശിഹാബ് പുണ്ടൂര്‍, ബാസിത് തായല്‍ ഹാഷിം മഞ്ഞംപാറ, യാസീന്‍ മീനാപ്പീസ്, ശനിദ് പടന്ന സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതവും ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഖലീല്‍ ആലംപാടി നന്ദിയും പറഞ്ഞു.

Related Posts

എം.എസ്.എഫ് മെസ്റ്റ് എക്‌സാം ടോപ്പേഴ്സ് മീറ്റ് നടത്തി; ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.