Tuesday, 28 February 2023

സ്റ്റേഡിയത്തിലെ സുരക്ഷാ ക്യാമറകള്‍ മുഴുവന്‍ അടിച്ചു മാറ്റി! പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ മോഷണം


ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ വന്‍ മോഷണം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലെ എട്ട് സുരക്ഷാ ക്യമാറകളാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത്. ക്യാമറകള്‍ മാത്രമല്ല ജനറേറ്ററിലെ ബാറ്ററികളും ഫൈബര്‍ കേബിളുകളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്.

മോഷ്ടാക്കള്‍ സ്റ്റേഡിയത്തില്‍നിന്നു രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗദ്ദാഫി സ്റ്റേഡിയം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടക്കുന്നതിനാല്‍ അധിക സുരക്ഷയ്ക്കായി അടുത്തിടെ സ്ഥാപിച്ചതാണ് ക്യാമറകള്‍. ഞായറാഴ്ച ലാഹോര്‍‌ ക്വാലന്‍ഡേഴ്സും പെഷവാര്‍‌ സാല്‍മിയും തമ്മിലുള്ള പിഎസ്‌എല്‍ മത്സരം നടന്നത് ഈ സ്റ്റേഡിയത്തിലാണ്. അതിനിടെയാണ് മോഷണം.

2009 ശ്രീലങ്കന്‍ ടീം ആക്രമിക്കപ്പെട്ടതിന് ശേഷം പാകിസ്ഥാനിലെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്താറുള്ളത്. 2009 ല്‍ ഹോട്ടലില്‍ നിന്ന് ഗദ്ദാഫി സ്റ്റേഡിയത്തിലേക്കു വരും വഴിയാണ് ശ്രീലങ്കന്‍ ടീമിനെതിരെ ഭീകരാക്രമണമുണ്ടായത്.

കറാച്ചിയിലും മുള്‍ട്ടാനിലുമായാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മറ്റു മത്സരങ്ങള്‍ നടത്തിയത്. ലീഗ് ഘട്ടത്തിലെ നാല് മത്സരങ്ങള്‍ കൂടി ലാഹോറില്‍ നടക്കേണ്ടതുണ്ട്. പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളും നടത്തേണ്ടത് ഗദ്ദാഫി സ്റ്റേഡിയത്തിലാണ്.

Related Posts

സ്റ്റേഡിയത്തിലെ സുരക്ഷാ ക്യാമറകള്‍ മുഴുവന്‍ അടിച്ചു മാറ്റി! പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ മോഷണം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.