Type Here to Get Search Results !

Bottom Ad

ആകാശ് തില്ലങ്കേരിയേയും കൂട്ടാളിയെയും കാപ്പ ചുമത്തി ജയിലില്‍ അടച്ചു


കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലില്‍ അടച്ചു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്. ഡിവൈഎഫ്ഐ നേതാവിനെതിരായ മോശം പരാമര്‍ശത്തിന് ആകാശിനെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുലര്‍ച്ചെ നാലുമണിക്ക്് ഇരുവരെയും എത്തിച്ചു. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയേണ്ടി വരും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad