Tuesday, 28 February 2023

ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലം തിരഞ്ഞു: ഒരാള്‍ക്കെതിരേ കേസെടുത്തു


കാസര്‍കോട്: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലം തിരഞ്ഞ ഒരാള്‍ക്കെതിരെ കൂടി കേസെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനെതിരെയാണ് കേസെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ കാസര്‍കോട് ജില്ലയില്‍ 17പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപേര്‍ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പര്‍വേശ് (24), ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇബ്രാഹിം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഇബ്രാഹിമിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. തന്റെ ലൈംഗിക അവയവത്തിന്റെ ദൃശ്യം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അയച്ച് കൊടുത്തുവെന്ന കുറ്റത്തിനാണ് ഇബ്രാഹിമിനെതിരെ പോക്സോ കുറ്റം ചുമത്തിയത്.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ വിശദപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം കൂടി ലഭിക്കുന്നതോടെ കൂടുതല്‍ നടപടി ഉണ്ടാവും. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുഹൈല്‍ (24), ആദര്‍ശ് (27), വി. നിഥിന്‍, നവീന്‍ നാരായണന്‍, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം ഹസൈനാര്‍ (63), സി.എം മൊയ്ദീന്‍ കുഞ്ഞി (69), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജലാലുദ്ദീന്‍, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാലകൃഷ്ണന്‍, എസ്.എം മുനീര്‍, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി.എച്ച് അബ്ദുര്‍ റഹ്്മാന്‍, മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് നൗശീര്‍, മുഹമ്മദ് ആതിഫ് (30), ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇബ്രാഹിം ഖലീല്‍ (42), കെ അബ്ദുല്‍ ഖാദര്‍ (27), ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യു വിജേഷ് (37) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ടപരിശോധന തുടരുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരിശോധനാ ഫലം കൂടി വരുന്നതോടെ മറ്റുള്ളവരെ കൂടി അറസ്റ്റു ചെയ്തേക്കുമെന്നാണ് വിവരം.

Related Posts

ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലം തിരഞ്ഞു: ഒരാള്‍ക്കെതിരേ കേസെടുത്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.