കാസര്‍കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു. കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ബിലാലാ (8)ണ് മരിച്ചത്. കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കവാടത്തിന് സമീപമുള്ള കടയില്‍ നിന്നും മിഠായി വാങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം.
കുറ്റിക്കോല്‍ പ്ലാവുള്ളക്കയയിലെ ടിമ്പര്‍ കച്ചവടക്കാരനായ നൗഷാദിന്റെയും മുനീബയുടെയും മകനാണ്. അപകടം നടന്നതിനടുത്തുള്ള വാടക ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസം. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. വാടക വീടിന് സമീപമുള്ള കടയില്‍ നിന്നും മിടായി വാങ്ങി വരുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍: മുഹമ്മദ് നിഷാല്‍.
മിഠായി വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു
4/
5
Oleh
evisionnews