തിരുവനന്തപുരം (www.evisionnews.in): പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല അഞ്ചുതെങ്ങില്‍ ഋതുല്‍ മനോജാണ് ജീവനൊടുക്കിയത്. കുട്ടി മരണ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയതായി പൊലീസ് പറഞ്ഞു. മൂന്നു ദിവസത്തെ അവധിക്കായി വിദേശത്തു നിന്ന് നാട്ടിലെത്തിയ കുട്ടിയുടെ അച്ഛന്‍ ഇന്നലെയാണ് വിദേശത്തേക്ക് പോയത്. ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിയ ഋതുല്‍ ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷമാണ് സംഭവം. ശുചിമുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍; മരണ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
4/
5
Oleh
evisionnews