Wednesday, 22 February 2023

ഹെല്‍ത്ത് കാര്‍ഡ് പൈസ ഉണ്ടാക്കാനുള്ള തട്ടിപ്പ്: കെ.ജെ സജി


കാഞ്ഞങ്ങാട്: പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ ആരോഗ്യ കാര്‍ഡ് എടുക്കണമെന്ന ആരോഗ്യ വകുപ്പിന്റെ അറിയിപ്പിനു മറവില്‍ ഇടനിലക്കാര്‍ ഭീമമായ തുക ഈടാക്കി യാതൊരു പരിശോധനയും ഇല്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി. ടൈഫോയിഡിന്റെ ഇംജക്ഷന്‍, വിവിധ തരം ടെസ്റ്റുകള്‍ എന്നിവയുടെ പരിശോധനക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്. ഹെല്‍ത്ത് കാര്‍ഡ് എടുത്ത് മാത്രം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന് സര്‍ക്കാറിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഹെല്‍ത്ത് ടെസ്റ്റ് മുഴുവന്‍ സൗജന്യമാക്കി ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിന് 28ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണയുടെ പ്രചരണാര്‍ഥം ഇന്നലെ തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച സമര പ്രഖ്യാപന വാഹന ജാഥയുടെ രണ്ടാം ദിവസം മാവുങ്കാല്‍ യൂണിറ്റ് നല്‍കി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാവുങ്കാല്‍ യൂണിറ്റ് പ്രസിഡണ്ട് ആര്‍. ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.പി മുസ്തഫ, ഹംസ പാലക്കി, ജാഥ മാനേജര്‍ ജില്ലാ സെക്രട്ടറി കുഞ്ഞിരാമന്‍ ആകാശ്, ജില്ലാ സെക്രട്ടറിമാരായ കെ.വി ബാലകൃഷണന്‍, യു.എ അബ്ദുല്‍ സലിം വനിതാ വിംഗ് നേതാക്കളായ സരിജ ബാബു, ജയലക്ഷമി സുനില്‍, ലക്ഷ്മി മൂലക്കണ്ടം, യൂത്ത് വിംഗ് ജില്ലാ ട്രഷറര്‍ അഫ്‌സര്‍ എന്‍.പി, മാവുങ്കാല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വി.കെ സംസാരിച്ചു.

Related Posts

ഹെല്‍ത്ത് കാര്‍ഡ് പൈസ ഉണ്ടാക്കാനുള്ള തട്ടിപ്പ്: കെ.ജെ സജി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.