കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കെ.എസ്.ആര്‍ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവാവിന് ദാരുണാന്ത്യം. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് മൊഗറിലെ അബ്ദുല്‍ ഖാദര്‍ - ഫൗസിയ ദമ്പതികളുടെ മകന്‍ ഫാസില്‍ തബ്ശീര്‍ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ വണ്‍വേ ട്രാഫികില്‍ ബദ്രിയ ഹോട്ടലിന് സമീപം വച്ചാണ് സംഭവം. ഉടന്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെഎസ്ആര്‍ടിസി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് ഫാസില്‍. സഹോദരങ്ങള്‍: തമീം, ത്വാഹ.
കാസര്‍കോട് നഗരത്തില്‍ കെ.എസ്.ആര്‍ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവാവിന് ദാരുണാന്ത്യം
4/
5
Oleh
evisionnews