Monday, 20 February 2023

സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും


കാസര്‍കോട്: സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ഇന്ന് പര്യടനം ആരംഭിക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജാഥ വൈകിട്ട് നാലിന് കാസര്‍കോട് കുമ്പളയില്‍ നിന്നാരംഭിക്കുകയും മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് അവസാനിക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് സിപിഐഎം ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിക്കുന്നത്.

ജാഥ മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കേരളത്തിനോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്ര. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കലും യാത്രയുടെ ലക്ഷ്യമാവും. ഇന്ധന സെസ് മുതല്‍ ആകാശ് തില്ലങ്കേരി വിവാദമുള്‍പ്പെടെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിവാദത്തിലാക്കിയ സാഹചര്യങ്ങള്‍ മറികടക്കാനും സിപിഎം ജാഥയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Related Posts

സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.