Friday, 24 February 2023

മുഖ്യമന്ത്രി ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നില്ല; ആരോപണവുമായി ഗവര്‍ണര്‍


തിരുവനന്തപുരം: മുഖ്യമന്ത്രി ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നില്ലന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണപരമായ കാര്യങ്ങള്‍ തന്നോട് വിശദീകരിക്കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. എന്നാല്‍ അതു അദ്ദേഹം നിറവേറ്റുന്നില്ല. രാജ്ഭവനില്‍ തന്നെ വന്നു കണ്ട മന്ത്രിമാരോടാണ് അദ്ദേഹം ഇതു പറഞ്ഞത്. മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തന്റെ തിരുമാനങ്ങള്‍ ഉണ്ടാവുകയെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലര്‍ത്താന്‍ ആണ്. അതു നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ താന്‍ സദാ ജാഗരൂകനായിരിക്കും. ചാന്‍സിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നല്‍കിയതാണ്. കുറച്ച് ബില്ലുകളില്‍ ഒപ്പുവക്കാനുണ്ട്. ബില്ലുകളില്‍ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും ഭരണഘടനാപരമായി മാത്രമേ പ്രവര്‍ത്തിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

മുഖ്യമന്ത്രി ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നില്ല; ആരോപണവുമായി ഗവര്‍ണര്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.