Type Here to Get Search Results !

Bottom Ad

പി.എം.എ.വൈയില്‍ വീടിനു അനുവദിച്ച പണവുമായി യുവതികള്‍ കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി


കാണ്‍പൂര്‍: വീടുവെക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കിട്ടിയ നാലു സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം പോയി. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. നഗരപ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീടുവെക്കാന്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം, ഗുണഭോക്താക്കള്‍ക്ക് വീടു വെക്കുന്നതിനുള്ള സാമ്പത്തിക സഹായം ഗഡുക്കളായി അവരവരുടെ അക്കൗണ്ടിലേക്ക് ലഭിക്കും.

പിഎംഎവൈ പ്രകാരം കുടുംബനാഥന്‍ വീടിന്റെ ഉടമയോ സഹ ഉടമയോ ആകണമെന്ന വ്യവസ്ഥ കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കളായ നാലു സ്ത്രീകള്‍ ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തി, അവരുടെ അക്കൗണ്ടില്‍ പദ്ധതിയുടെ ആദ്യ ഗഡുവായ 50,000 രൂപ എത്തിയതോടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്‍മാര്‍ക്കൊപ്പം നാടുവിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട് നിര്‍മാണം ആരംഭിക്കാത്തതിന് സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ജില്ലാ നഗര വികസന ഏജന്‍സിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad