കാസര്‍കോട്: നിയന്ത്രണം വിട്ട് ഓടിയ കുതിരവണ്ടി തലയില്‍ കയറി രണ്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. ബേക്കല്‍ ഹദ്ദാദ് നഗറിലെ മുഹമ്മദ് ഷാസില്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു അംഗണ്‍വാടി കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ നിയന്ത്രണം വിട്ട രീതിയില്‍ എത്തിയ കുതിരവണ്ടി കുട്ടിയെ ഇടിച്ചുവീഴ്ത്തുകയും തലയിലൂടെ വണ്ടി കയറിയിറങ്ങുകയും ചെയ്തത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടി ആസ്പത്രിയില്‍ ചികില്‍സയിലാണ്. കുതിരവണ്ടിക്കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
നിയന്ത്രണംവിട്ട് ഓടിയ കുതിര വണ്ടി തലയില്‍ കയറി രണ്ടു വയസുകാരന് ഗുരുതരം
4/
5
Oleh
evisionnews