Tuesday, 21 February 2023

മികച്ച 13 എംപിമാര്‍ക്ക് സന്‍സദ് രത്ന പുരസ്‌കാരം; കേരളത്തില്‍ നിന്നും ഒരു പുരസ്‌ക്കാരം


ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള സന്‍സദ് രത്ന പുരസ്‌കാരങ്ങള്‍ക്ക് 13 പേര്‍ അര്‍ഹരായി. ലോകസഭയില്‍ നിന്ന് എട്ടും രാജ്യസഭയില്‍ മൂന്നു പേരെയും പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തു. ബിദ്യുത് ബരണ്‍ മഹതോ ബിജെപി (ഝാര്‍ഖണ്ഡ്), ഡോ. സുകാന്ത മജുംദാര്‍ ബിജെപി(പശ്ചിമബംഗാള്‍), കുല്‍ദീപ് റായ് ശര്‍മ്മ കോണ്‍ഗ്രസ്(ആന്‍ഡമാന്‍ നിക്കോബാര്‍), ഡോ. ഹീണ വിജയകുമാര്‍ ഗാവിതബിജെപി(മഹാരാഷ്ട്ര), അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസ്(പശ്ചിമബംഗാള്‍), ഗോപാല്‍ ചിനയ്യ ഷെട്ടി ബിജെപി(മഹാരാഷ്ട്ര), സുദീര്‍ ഗുപ്തബിജെപി(മധ്യപ്രദേശ്), ഡോ. അമോല്‍ റാം സിങ് കോളി എന്‍സിപി(മഹാരാഷ്ട്ര) എന്നിവരാണ് ലോകസഭയില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹരായത്.

ഡോ. ജോണ്‍ ബ്രിട്ടാസ് സിപിഎം (കേരളം), ഡോ. മനോജ് കുമാര്‍ ഝാ ആര്‍ജെഡി (ബീഹാര്‍), ഫൗസിയ തഹ്സീന്‍ അഹമ്മദ് ഖാന്‍ എന്‍സിപി(മഹാരാഷ്ട്ര) എന്നിവര്‍ രാജ്യസഭയില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹരായി. വിരമിച്ച രാജ്യസഭാംഗ ങ്ങളുടെ വിഭാഗത്തില്‍ വിഷംഭര്‍ പ്രസാദ് നിഷാദ് എസ്പി (ഉത്തര്‍പ്രദേശ്), ഛായാ വര്‍മ്മ കോണ്‍ഗ്രസ്(ഛത്തീസ്ഗഡ്) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. ഡോ. എ.പി.ജെ അബ്ദുള്‍ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് മുന്‍ മുന്‍ രാജ്യസഭാ എംപി ടി.കെ. രംഗരാജന്‍(സിപിഎം) അര്‍ഹനായി. ലോകസഭയുടെ ധനകാര്യ കമ്മിറ്റി, രാജ്യസഭയുടെ ട്രാന്‍സ്പോര്‍ട്ട് ടൂറിസം കള്‍ച്ചറല്‍ കമ്മിറ്റി എന്നിവയും അവാര്‍ഡിന് അര്‍ഹമായി.

ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പടെ സഭാ നടപടികളിലെ പ്രാഗല്‍ഭ്യം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

Related Posts

മികച്ച 13 എംപിമാര്‍ക്ക് സന്‍സദ് രത്ന പുരസ്‌കാരം; കേരളത്തില്‍ നിന്നും ഒരു പുരസ്‌ക്കാരം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.