കാസര്‍കോട്: സ്ത്രീകളടക്കമുള്ള പാര്‍ട്ടി ഗ്രൂപ്പില്‍ പെരിയ ഇരട്ട കൊലക്കേസ് പ്രതിയായ ലോക്കല്‍ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചത് വിവാദമായി. പെരിയ ഇരട്ട കൊലക്കേസില്‍ 21-ാം പ്രതിയും സി.പി.എം പാക്കം ലോക്കല്‍ സെക്രട്ടറിയുമായ രാഘവന്‍ വെളുത്തോളിയുടെ ശബ്ദ സന്ദേശമാണ് വിവാദമായത്. ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായതോടെ രാഘവനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പെരിയ ഇരട്ട കൊലപാതക ക്കേസില്‍ വിചാരണയ്ക്ക് പോകുമ്പോള്‍ ട്രെയിനില്‍ വച്ച് വാട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപാണ് പാര്‍ട്ടി ഗ്രൂപ്പിലെത്തിയത്. അറപ്പുളവാക്കുന്ന വാക്കുകളാണ് ഓഡിയോയില്‍ ഉള്ളത്. ഓഡിയോ വളരെ പെട്ടന്നാണ് മറ്റു ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയായിരുന്നു.
പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല ഓഡിയോ; ലോക്കല്‍ സെക്രട്ടറിയെ അംഗത്വത്തില്‍ നിന്ന് പുറത്താക്കി
4/
5
Oleh
evisionnews