Sunday, 19 February 2023

സി.എം രവീന്ദ്രനെയും ഇ.ഡി വലയിലാക്കുമോ? സി.പി.എം രാഷ്ട്രീയമായി പ്രതിരോധത്തില്‍


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഏതു നിമിഷവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുമെന്നുറപ്പായതോടെ സി.പി.എം രാഷ്ട്രീയമായി പ്രതിരോധത്തില്‍. ഈ ചോദ്യം ചെയ്യല്‍ ഇദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് ചെന്നെത്തുമോ എന്ന ഭയമാണ് സി.പി.എമ്മിനുള്ളത്. രവീന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പിന്നെ അന്വേഷണത്തിന്റെ മുനകള്‍ തിരിയുക പിണറായി വിജയനിലേക്ക് തന്നെയായിരിക്കും. 

എം ശിവശങ്കരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയത് കൊണ്ട് മുഖ്യമന്ത്രിക്ക് പറഞ്ഞു നില്‍ക്കാമായിരുന്നു. എന്നാല്‍ സി.എം രവീന്ദ്രന്റേത് രാഷ്ട്രീയ നിയമനമാണ്, പിണറായി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ ഓഫീസില്‍ നിയമിച്ചയാളുമാണ്. അത് കൊണ്ട് രവീന്ദ്രനെതിരായ എന്‍ഫോഴ്സ്മെന്റിന്റെ നീക്കം ശരിക്കും പിണറായിക്കെതിരെയുള്ള നീക്കമാണ്.

സി.എം രവീന്ദ്രന്‍ സ്വപ്നാ സുരേഷുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകള്‍ ഇ.ഡി പുറത്തുവിട്ടത് ഇതിന്റെ പശ്ചാത്തലത്തിലാണ്. സ്വപ്നയില്‍ നിന്നും ആദ്യം പിടിച്ചെടുത്ത ഫോണുകളിലൊന്നും രവീന്ദ്രനുമായുള്ള വാട്സ് ആപ്പ് ചാറ്റുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാനം സ്വപ്നാ ഹാജരാക്കിയ ഫോണില്‍ നിന്നാണ് ഈ വാട്സ് ആപ്പ് ചാറ്റുകള്‍ ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കരന്‍ കൂടാതെ സ്വപ്നയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്നയാള്‍ മുഖ്യമനന്ത്രിയുടെ വിശ്വസസ്തനായിരുന്ന സി എം രവീന്ദ്രന്‍ തന്നെയായിരുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന സംശയത്തിന്റെ പേരില്‍ 2020 ഡിസംബറില്‍ പതിനാല് മണിക്കൂറാണ് സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തത്. അതിന് മുമ്പ് മൂന്ന്തവണ സമന്‍സ്അയച്ചിട്ടും രവീന്ദ്രന്‍ ഹാജരായിരുന്നില്ല. എന്നാല്‍ സ്വപ്നയുമായി വാട്സ് ആപ്പ് ചാറ്റുകള്‍ കണ്ടെത്തിയതടെ ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രധാനപ്പെട്ട ഒരു കണ്ണിയായി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി.എം രവീന്ദ്രന്‍ മാറുകയാണ്. അത് കൊണ്ട് തന്നെ ഏത് നിമഷവും രവീന്ദ്രന്റെ അറസ്റ്റുണ്ടാകാമെന്ന് സി.പി.എമ്മും മുഖ്യമന്ത്രിയും ആശങ്കപ്പെടുന്നുണ്ട്.

Related Posts

സി.എം രവീന്ദ്രനെയും ഇ.ഡി വലയിലാക്കുമോ? സി.പി.എം രാഷ്ട്രീയമായി പ്രതിരോധത്തില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.