Sunday, 19 February 2023

കഴിഞ്ഞവര്‍ഷം കാനഡയിലെത്തിയത് അഞ്ചര ലക്ഷത്തിലേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍; കൂടുതലും ഇന്ത്യയില്‍ നിന്ന്


കാനഡ: ഉന്നത വിദ്യാഭ്യാസത്തിനായി 2022-ല്‍ കാനഡയിലെത്തിയത് 550,000 -ലധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍. 2022ല്‍ 184 രാജ്യങ്ങളില്‍ നിന്നായി 551,405 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയിലെത്തിയെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്തുവിട്ട ഡാറ്റ പറയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെത്തിയത് ഇന്ത്യയില്‍ നിന്നാണ്.

ഇന്ത്യയില്‍ നിന്ന് സ്റ്റുഡന്റ് 226,450 വിസകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 52,165 സ്റ്റുഡന്റ് വിസയുമായി ചൈന രണ്ടാം സ്ഥാനത്തും ഫിലിപ്പീന്‍സ് (23,380 വിസ) മൂന്നാം സ്ഥാനത്തുമാണ്. 2021ല്‍, 444,260 സ്റ്റുഡന്റ് പെര്‍മിറ്റിനാണ് കാനഡ അനുമതി നല്‍കിയത്, അതേസമയം, 2019 -ല്‍ ഇത് 400,600 ആയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം,2021നെ അപേക്ഷിച്ച് 2022-ല്‍ 107,145 -ലധികം പേരാണ് കാനഡയിലേക്ക് പോയത്.

2022 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച്, 807,750 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ പക്കല്‍ സാധുവായ പെര്‍മിറ്റ് ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 319,130 വിദ്യാര്‍ത്ഥികളുമായി ഇന്ത്യക്കാരാണ് ഈ പട്ടികയിലും ഒന്നാമത്. ചൈന (100,075 വിദ്യാര്‍ത്ഥികള്‍), ഫിലിപ്പീന്‍സ് (32,455 വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.

Related Posts

കഴിഞ്ഞവര്‍ഷം കാനഡയിലെത്തിയത് അഞ്ചര ലക്ഷത്തിലേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍; കൂടുതലും ഇന്ത്യയില്‍ നിന്ന്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.