Saturday, 11 February 2023

എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍


കാസര്‍കോട്: എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശരീഫ്, മിര്‍ശാദ് അലി എന്നിവരെയാണ് ബേക്കല്‍ പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍കോടിക് സെല്‍ ഡി.വൈ.എസ്.പി മാത്യു, ബേക്കല്‍ ഇന്‍സ്പെക്ടര്‍ യുപി വിപിന്‍, എസ്.ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉദുമ പടിഞ്ഞാറ് കോട്ടക്കുന്നിലെ വീട്ടില്‍ നിന്നാണ് 35 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ അറസ്റ്റു ചെയ്തത്.

ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ എംഡിഎംഎ വിതരണം ചെയ്യുന്ന മുഖ്യകണ്ണികളാണ് അറസ്റ്റിലായ ശരീഫും മിര്‍ശാദുമെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി 'യോദ്ധാവ്' എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതിയോട് അനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്ലീന്‍ കാസര്‍കോട് പദ്ധതിയില്‍ വലിയതോതില്‍ മയക്കുമരുന്ന് വേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നത്.

Related Posts

എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.