കാസര്‍കോട്: അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡി 24 എസിലെ സോണ്‍ ചെയര്‍മാനായി തിരഞ്ഞെടുത്ത കാസര്‍കോട് അലയന്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് എസ് റഫീഖിന് സ്വീകരണം നല്‍കി. പ്രസ്റ്റിജ് സെന്ററില്‍ നടന്ന ചടങ്ങില്‍ ക്ലബ് രക്ഷാധികാരിയും കാസര്‍കോട് മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ അബ്ബാസ് ബീഗം പൊന്നാടയണിയിച്ചു. ക്ലബ്ബ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, ട്രഷറര്‍ രമേഷ് കല്‍പക, വൈസ് പ്രസിഡന്റുമാരായ നൗഷാദ് ബായിക്കര, ഹനിഫ് പി.എം, ജോ: സെക്രട്ടറിമാരായ അന്‍വര്‍ കെജി, സിറാജുദ്ധിന്‍, ഷംസിര്‍ സംസാരിച്ചു. കാസര്‍കോട്, കണ്ണുര്‍, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലയാണ് അലയന്‍സ് ക്ലബിന്റ സോണ്‍ പ്രവര്‍ത്തനപരിധിയില്‍ പെടുന്നത്. ഡിസ്ട്രിക്കിലെ ഏറ്റവും മികച്ച പ്രസിഡന്റായും എസ് റഫിഖിനെ തിരഞ്ഞെടുത്തിരുന്നു.
അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സോണ്‍ ചെയര്‍മാനായി തിരഞ്ഞെടുത്ത എസ് റഫീഖിന് സ്വീകരണം നല്‍കി
4/
5
Oleh
evisionnews