Type Here to Get Search Results !

Bottom Ad

പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കര്‍ അന്തരിച്ചു


മംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്‍കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. മംഗളൂരുവിലാണ് താമസം. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരിയാണ്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കന്നഡയിലെ പ്രമുഖ സാംസ്‌കാരികപ്രവര്‍ത്തകയും പ്രഭാഷകയുമാണ്. 

കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്. പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക്ക), നാസര്‍ (ഫിഷറീസ് കോളേജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗളൂരു), ഷംസുദ്ദീന്‍ (റിട്ട. എഞ്ചിനീയര്‍). മരുമക്കള്‍: സബിയ, സക്കീന, സെയ്ദ, സബീന. സഹോദരങ്ങള്‍: 1965ലെ ഇന്ത്യാ-പാക്കിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ലെഫ്. കേണല്‍ മുഹമ്മദ് ഹാഷിം, പരേതനായ പി. അബ്ദുല്ല, പി. മുഹമ്മദ് ഹബീബ്, ഡോ. പി. ഷംസുദ്ദീന്‍, അഡ്വ. പി. അബ്ദുല്‍ ഹമീദ് (കാസര്‍കോട് നഗരസഭയുടെ ആദ്യകൗണ്‍സിലിലെ സ്ഥിരം സമിതി അധ്യക്ഷന്‍).

Post a Comment

0 Comments

Top Post Ad

Below Post Ad