കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് ശേഖരാണാര്‍ഥം നടപ്പിലാക്കിയ ദോത്തി ചലഞ്ചില്‍ പ്രഖ്യാപിച്ച മുണ്ട് വിതരണം ജില്ലയില്‍ ആരംഭിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ലക്ക് ആദ്യ മുണ്ട് കൈമാറി ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലയില്‍ 15343 മുണ്ടുകള്‍ വിതരണം ചെയ്യും. പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് തായല്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, നൗഫല്‍ തായല്‍, അജ്മല്‍ തളങ്കര, മുഹമ്മദ് കുഞ്ഞി ടിഎ, ഗഫൂര്‍ തളങ്കര, ഹസന്‍കുട്ടി പതിക്കുന്നില്‍ സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച്; ജില്ലയില്‍ വിതരണം തുടങ്ങി
4/
5
Oleh
evisionnews