Type Here to Get Search Results !

Bottom Ad

കാസര്‍കോട് നിന്നും കാണാതായ കമിതാക്കളെ ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട്: കാണാതായ കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡ്രൈവര്‍ ഒക്ലാവിലെ കെ എം മുഹമ്മദ് ശരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ ഗ്യാലക്സി ഇന്‍ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരെയും പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്തയെത്തിയത്. ബുധനാഴ്ച രാത്രി ഒമ്പതര മണിക്കാണ് ഇവര്‍ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ഈമാസം ഏഴിന് ഇവരെ കാണുന്നില്ലെന്ന് കാണിച്ച് ബന്ധുക്കളുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ശരീഫിന് ഭാര്യയും മക്കളും സിന്ധുവിന് ഭര്‍ത്താവും മക്കളുമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad