Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് ഉള്‍പ്പടെ നിരവധി പേര്‍ അറസ്റ്റില്‍




തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പലവട്ടം കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസിനും കടകള്‍ക്കും നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു, സെക്രട്ടറിയേറ്റിലേക്ക് കുപ്പികളടക്കം വലിച്ചെറിഞ്ഞു. ഇതിനു പിറകെയായിരുന്നു പൊലീസ് നടപടി. ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പതിനൊന്നരയോടെ തുടങ്ങിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ബാരിക്കേഡുകള്‍ തള്ളി നീക്കാന്‍ ശ്രമിച്ചു. നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad