കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തിക്കിടെ കണ്ടെയിനര്‍ വൈദ്യുത കമ്പിയില്‍ തട്ടി തൂണ്‍ തകര്‍ന്നുവീണു. അണങ്കൂരില്‍ രാത്രി എട്ടുമണിയോടെയാണ് സംഭവം. സമീപത്തുണ്ടായിരുന്ന ഓട്ടോയ്ക്ക് മുകളിലേക്കാണ് തൂണ്‍ പതിച്ചത്. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.
അണങ്കൂര്‍ ദേശീയ പാതയില്‍ വൈദ്യുത തൂണ്‍ വീണ് ഗതാഗതം മുടങ്ങി
4/
5
Oleh
evisionnews