ലഖ്‌നൗ: ട്രെയിന്‍ യാത്രക്കിടെ പുറത്തുനിന്നുള്ള ഇരുമ്പ് കമ്പി കഴുത്തില്‍തുളച്ചുകയറി യാത്രക്കാരന് ദാരുണാന്ത്യം. ഹരീഷ് ദുബെ ആണ് മരിച്ചത്. പ്രയാഗ് രാജിന് സമീപമാണ് സംഭവം. നിലാഞ്ചല് എക്‌സ്പ്രസ് ട്രെയിനില്‍ വിന്‍ഡോ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഹരീഷിന്റെ കഴുത്തില് പുറത്തുനിന്നുള്ള കമ്പി തുളച്ചുകയറുകയായിരുന്നു. ട്രാക്ക് നിര്‍മാണ പ്രവര്ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. മൃതദേഹം അലിഗഡ് ജംഗ്ഷന് സ്റ്റേഷനില്‍ റെയില്‍വേ പൊലീസിന് കൈമാറി. സംഭവത്തില് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.
കഴുത്തില് ഇരുമ്പു കമ്പി തുളച്ചുകയറി ട്രെയിന്‍ യാത്രക്കാരന് ദാരുണാന്ത്യം
4/
5
Oleh
evisionnews