കാഞ്ഞങ്ങാട് (www.evisionnews.in): അപകടത്തില്‍പ്പെട്ടവരുടെ മൊഴിയെടുത്ത് കണ്ണൂരില്‍ നിന്നും മടങ്ങുമ്പോള്‍ പൊലീസ് ജീപ്പ് അപകടത്തില്‍ പെട്ടു. ഇന്നലെ ചിറ്റാരിക്കല്‍ നല്ലോംപുഴയിലാണ് സംഭവം. ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസ് സന്തോഷ് കുമാറാണ് കണ്ണൂരില്‍ പോയത്. തിരിച്ചു വരാന്‍ വൈകിയതിനാല്‍ വാഹനം ലഭിച്ചില്ല. ചെറുപുഴയില്‍ രാത്രി 12 മണിക്കെത്തിയ സന്തോഷ് കുമാറിനെ കൊണ്ടുവരാന്‍ ചിറ്റാരിക്കാല്‍ സ്റ്റേഷനില്‍ നിന്നും പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനം മറികടക്കുന്ന കണ്ട് ഒരു വശത്തേക്ക് നിര്‍ത്തിയിട്ട ജീപ്പ് റോഡരികില്‍ കൂട്ടിയിട്ട മണ്‍തിട്ടയില്‍ തട്ടിയാണ് മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല.
കണ്ണൂരില്‍ നിന്നും അപകടത്തില്‍പ്പെട്ടവരുടെ മൊഴിയെടുത്ത് മടങ്ങുമ്പോള്‍ പൊലീസ് ജീപ്പ് അപകടത്തില്‍ പെട്ടു
4/
5
Oleh
evisionnews