Type Here to Get Search Results !

Bottom Ad

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ ജനുവരി മുതല്‍ ലഭ്യമാക്കും


ന്യൂഡല്‍ഹി: മൂക്കിലൂടെ ഒഴിക്കാവുന്ന പുതിയ കോവിഡ് പ്രതിരോധ വാക്‌സിനായ ‘ഇന്‍കോവാക’ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 325 രൂപക്കും, സ്വകാര്യ ആശുപത്രികളില്‍ നിന്നും 800 രൂപക്കും ലഭ്യമാകുമെന്നു നിര്‍മാതാക്കളായ ഭാരത് ബയോടെക്‌സ് അറിയിച്ചു. ജനുവരി നാലാം വാരത്തോടെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ വാക്‌സിന്‍ ലഭിക്കുക.

പതിനെട്ട് വയസും അതിനു മുകളില്‍ ഉള്ളവര്‍ക്കുമാണ് ഈ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തില്‍ ആദ്യമായാണ് മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad