Friday, 30 December 2022

30ന്റെ നിറവില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്: വാര്‍ഷിക പരിപാടികള്‍ക്ക് പ്രൗഢ ഗംഭീര തുടക്കം


ചട്ടഞ്ചാല്‍ (www.evisionnews.in): ഉത്തര മലബാറിന്റെ മത ഭൗതിക വൈജ്ഞാനിക കേന്ദ്രമായ മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സിന്റെ മുപ്പതാം വാര്‍ഷിക പരിപാടികള്‍ക്ക് മാഹിനാബാദ് ഖാസി സി.എം ഉസ്താദ് നഗറില്‍ പ്രൗഢോജ്വല തുടക്കം. 2023 ഡിസംബറില്‍ പരിസമാപ്തി കുറിക്കുന്ന ഒരുവര്‍ഷം നീണ്ട വാര്‍ഷിക പരിപാടികള്‍ക്ക് പണ്ഡിതരുടെയും പ്രൗരപ്രമുഖരുടെയും നേതൃത്വത്തില്‍ 30 പാതകകള്‍ ഉയര്‍ത്തിയാണ് തുടക്കമായത്.

വൈകിട്ട് 4.30ന് ഉദ്ഘാടന സമ്മേളന നഗരിയില്‍ സമസ്ത വൈസ് പ്രസിഡന്റും സ്ഥാപന മുഖ്യകാര്യദര്‍ശിയുമായ യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി, കെ. മൊയ്തീന്‍ കുട്ടി ഹാജി പട്ടുവം, കെ.കെ അബ്ദുള്ള ഹാജി ഖത്തര്‍, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, പിഎസ് ഇബ്രാഹിം ഫൈസി, സി.എച്ച് ഖാലിദ് ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, മല്ലം സുലൈമാന്‍ ഹാജി, കെ. മുഹമ്മദ് സ്വാലിഹ് തൊട്ടി, ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദര്‍ സഅദി, ജലീല്‍ കടവത്ത്, ടി.ഡി കബീര്‍, ഇ. അബൂബക്കര്‍ ഹാജി എടനീര്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, അബ്ദുല്‍ ഖാദിര്‍ മൗലവി ചേരൂര്‍, നെക്കര അബൂബക്കര്‍ ഹാജി, ബാവിക്കര അബ്ദുല്‍ ഖാദര്‍ ഹാജി, സി.എം അബ്ദുല്‍ ഖാദിര്‍ ഹാജി, റശീദ് ഹാജി കല്ലിങ്കാല്‍, അനീസ് മാങ്ങാട്, യൂസുഫ് ഹുദവി മുക്കൂട്, കല്ലട്ര അബ്ബാസ് ഹാജി, ഹമീദ് ഹാജി ബദിയടുക്ക, അബ്ദുല്‍ അസീസ് അഷ്റഫി, ടി.വി അഹമ്മദ് ദാരിമി തൃക്കരിപ്പൂര്‍, ഹാശിം ദാരിമി ദേലംപാടി, വിപി നൂറുദ്ദീന്‍ മൗലവി, ബിയു അബ്ദുല്‍ റഹ്‌മാന്‍ ഹാജി ചട്ടഞ്ചാല്‍, കെ.എം അബ്ദുല്ല ചെര്‍ക്കള എന്നിവര്‍ പതാകകളുയര്‍ത്തി.

തുടര്‍ന്ന് ഉദ്ഘാടന സെഷനില്‍ സയ്യിദ് എം.എസ് തങ്ങള്‍ മദനി പ്രാര്‍ഥന നടത്തി. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി താഖ അഹമ്മദ് മൗലവി അധ്യക്ഷനായി. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. അയാസ് റ്ഹ്്മാന്‍ കാലിച്ചാനടുക്കം, സഫ്വാന്‍ പാറപ്പള്ളി പ്രഭാഷണം നടത്തി. മജ്‌ലിസിന്നൂറിന് സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കി. സിദ്ദീഖ് നദ്വി ചേരൂര്‍ സ്വാഗതവും ഖലീല്‍ അര്‍ഷദി മാടന്നൂര്‍ നന്ദിയും പറഞ്ഞു.

നാളെ ശനിയാഴ്ച രാവിലെ 9.30ന് ഉലമാ സമ്മിറ്റ് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്യും. കെടി അബ്ദുല്ല ഫൈസി അധ്യക്ഷനാകും. അബ്ദുല്‍ മജീദ് ബാഖവി തളങ്കര പ്രാര്‍ഥന നടത്തും. ളിയാഹുദ്ദീന്‍ ദാരിമി മേല്‍മുറി, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ വിഷയമവതരിപ്പിക്കും. സിദ്ദീഖ് നദ്വി ചേരൂര്‍ സ്വാഗതവും അബ്ദുല്‍ നാസര്‍ ഹുദവി ചെര്‍ക്കള നന്ദിയും പറയും.

വൈകിട്ട് നാലിന് ലീഡേര്‍സ് വെല്‍വിഷേര്‍സ് പ്രവാസി സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ചെങ്കള അബ്ദുല്ല ഫൈസി അധ്യക്ഷനാകും. അബ്ദുല്ല അര്‍ഷദി ബിസി റോഡ് പ്രാര്‍ഥന നടത്തും. റഫീഖ് സക്കരിയ ഫൈസി വിഷയമവതരിപ്പിക്കും. മൊയ്തു നിസാമി പാലത്തുങ്കര സ്വാഗതവും അബ്ബാസ് ഹുദവി ബേക്കല്‍ നന്ദിയും പറയും.

വൈകിട്ട് 6.30ന് പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.എം അബ്ദുല്‍ റഹ്്്മാന്‍ മൗലവി അധ്യക്ഷത വഹിക്കും. സയ്യിദ് കെഎസ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍ അനുഗ്രഹ ഭാഷണം നടത്തും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷ്‌റഫ് എംഎല്‍എ മുഖ്യാതിഥിയാകും. ശുഹൈബുല്‍ ഹൈത്തമി, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് സ്വാഗതവും മുസ്ഥഫ തിരുവട്ടൂര്‍ നന്ദിയും പറയും.

Related Posts

30ന്റെ നിറവില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്: വാര്‍ഷിക പരിപാടികള്‍ക്ക് പ്രൗഢ ഗംഭീര തുടക്കം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.