തിരുവനന്തപുരം: ശരീരത്തിലൂടെ സിമന്റ് ലോഡ് ലോറി കയറിയിറങ്ങി മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പൂവച്ചല്‍ യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവേലിന്റെ ശരീരത്തിലൂടെയാണ് ലോറിയുടെ മുന്‍വശത്തെ ടയര്‍ കയറിയിറങ്ങിയത്. രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സിമന്റ് കയറ്റിവന്ന ലോറിയാണ് വിദ്യാര്‍ഥിയെ ഇടിച്ചിട്ടത്. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ചരക്കുലോറി ദേഹത്തിലൂടെ കയറിയിറങ്ങി മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
4/
5
Oleh
evisionnews