Type Here to Get Search Results !

Bottom Ad

ഖത്തറിലെ കെ.എം.സി.സി നേതാവ് മൊയ്തീന്‍ അന്തരിച്ചു


കാസര്‍കോട് (www.evisionnews.in): 33 വര്‍ഷം ഖത്തറില്‍ പ്രവാസിയും കെ.എം.സി.സിയുടെ വിവിധ കമ്മിറ്റികളില്‍ ഭാരവാഹിയുമായിരുന്ന ചെങ്കള നാലാം മൈല്‍ റഹ്മത്ത് നഗറിലെ മൊയ്തീന്‍ ആദൂര്‍ (54) അന്തരിച്ചു. അല്‍ അന്‍ദുലൂസ് ഇന്റര്‍നാഷണലില്‍ ബ്രാഞ്ച് മാനേജറായിരുന്നു. കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും ഖത്തര്‍-കാസര്‍കോട് കൂട്ടായ്മയായ ക്യൂട്ടികിന്റെ പ്രവര്‍ത്തക സമിതി അംഗമായും പ്രവര്‍ത്തിച്ചു. കാസര്‍കോട് മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടാണ്. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് റഷീദ്, റാഷിദ്, ഫാത്തിമ റജ്‌ല, റംഷീന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad