Wednesday, 28 December 2022

സോളര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്


കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്. പരാതിയില്‍ തെളിവില്ലെന്ന് കാണിച്ച് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമെന്നും റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലേയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.

ക്ലിഫ്ഹൗസില്‍ പീഡിപ്പിച്ചെന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് സിബിഐ അറിയിച്ചു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതിയിലും തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.

Related Posts

സോളര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.