Type Here to Get Search Results !

Bottom Ad

ആ ഇറങ്ങിപ്പോക്ക് ശരിയായില്ല; റൊണോള്‍ഡോയെ വിമര്‍ശിച്ച് ലിവര്‍പൂള്‍ ഇതിഹാസം ദിദി ഹമാന്‍


ഖത്തര്‍: ലോകകപ്പിന് പിന്നാലെ മെസി വിരമിക്കുമോ? എന്ന ചോദ്യം ഫുട്‌ബോള്‍ ലോകത്ത് സജീവമാണ്. 35 കാരനായ മെസിയ്ക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനാവുമെന്നും ആരാധകര്‍ കരുതുന്നില്ല. അതിനാല്‍ തന്നെ ഈ ലോകകപ്പ് അര്‍ജന്റീന തന്നെ നേടണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഇപ്പോഴിതാ മെസിയുടെ വിരമിക്കലിനോട് പ്രതികരിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ പരിശീസലകന്‍ ലയണല്‍ സ്‌കലോണി.

മെസി കളി തുടരുമെന്നാണ് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിക്കുമോയെന്ന് നമുക്ക് നോക്കാം. നമ്മള്‍ മെസിയുടെ കളി ആസ്വദിച്ചുകൊണ്ടേയിരിക്കും. നമുക്കും ഫുട്ബാള്‍ ലോകത്തിനും അതാണ് പ്രധാനപ്പെട്ട കാര്യം- സ്‌കലോണി പറഞ്ഞു.

ലോകകപ്പിന് മുന്നേ മെസി വിരമിക്കല്‍ സൂചന നല്‍കിയിരുന്നു. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് മെസി പറഞ്ഞത്. ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി താന്‍ കാത്തിരിക്കുകയാണെന്നും മെസി പറഞ്ഞിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad