കാസര്‍കോട് (www.evisionnews.in): എടനീരില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പലചരക്കുകട പൂര്‍ണ്ണമായും കത്തി നശിച്ചു. എടനീര്‍ മീത്തലെ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ചാപ്പാടി അബ്ബാസിന്റെ ചാപ്പാടി സ്റ്റോറാണ് കഴിഞ്ഞ ദിവസം രാത്രി കത്തി നശിച്ചത്. ഫ്രിഡ്ജ്, വയറിംഗ്, ഫര്‍ണിച്ചര്‍, സാധനങ്ങള്‍ തുടങ്ങിയവ കത്തി നശിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീ അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പലചരക്കുകട കത്തി നശിച്ചു
4/
5
Oleh
evisionnews