Type Here to Get Search Results !

Bottom Ad

ഗുജറാത്തില്‍ ആപ് പണി കൊടുത്തു; കോണ്‍ഗ്രസിന് കനത്ത തോല്‍വി, ബിജെപിയുടേത് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം


അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടു ബാങ്കിലേക്ക് ആംആദ്മി നുഴഞ്ഞുകയറിയപ്പോള്‍ ഗുജറാത്തില്‍ തകര്‍ന്നിടിഞ്ഞ് കോണ്‍ഗ്രസ്. ആദ്യഘട്ട ഫലസൂചനകള്‍ പ്രകാരം 13 ശതമാനത്തിലേറെ വോട്ടാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 26 ശതമാനവും. അതേസമയം, ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ബിജെപിയുടേത്. ബി.ജെ.പിയുടെ വോട്ടുബാങ്ക് കുലുങ്ങിയില്ലെന്നു മാത്രമല്ല, അമ്പത് ശതമാനത്തിലേറെ വോട്ടാണ് ഭരണകക്ഷിയുടെ അക്കൗണ്ടില്‍ വീണത്.

182 അംഗ സഭയില്‍ 150 ലേറെ മണ്ഡലങ്ങളില്‍ പാര്‍ട്ടി മുമ്പില്‍ നില്‍ക്കുകയാണ്. 2017ല്‍ 99 സീറ്റിലാണ് ബിജെപി ജയിച്ചിരുന്നത്. മറ്റു തെരഞ്ഞെടുപ്പിലെ സീറ്റു നില ഇപ്രകാരം; 2012-115, 2007-117, 2002-127, 1998-117, 1995-121, 1990-67, 1985-11, 1980-9. പതിനെട്ടു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. മുന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് 60 സീറ്റിന്റെ കുറവ്. ആം ആദ്മി പാര്‍ട്ടി ആറു സീറ്റില്‍ ലീഡ് ചെയ്യുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച കോണ്‍ഗ്രസ് 77 സീറ്റില്‍ വിജയിച്ചിരുന്നു. മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധി അന്ന് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയത് പാര്‍ട്ടിയെ സഹായിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad