ഉപ്പള (www.evisionnews.in): മസ്‌ക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഗവേണിംഗ് ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യവുമായ ലത്തീഫ് ഉപ്പളക്ക് ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി സ്വീകരണം നല്‍കി. ഉപ്പള സ്വപ്നക്കൂടില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്‌റഫ് കര്‍ള അധ്യക്ഷത വഹിച്ചു. സെഡ്.എ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. എം. അബ്ബാസ്, ടി.എം ശുഹൈബ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. എ.കെ ആരിഫ്, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, യു.കെ യൂസുഫ്, കെ.വി യൂസുഫ്. സലീം ഉപ്പള സംബന്ധിച്ചു.
ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി ലത്തീഫ് ഉപ്പളക്ക് സ്വീകരണം നല്‍കി
4/
5
Oleh
evisionnews