മംഗളൂരു (www.evisionnews.in): കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ മകന്‍ അച്ഛനെ ഇരുമ്പുവടി കൊണ്ടടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി മൂടാത്ത കുഴല്‍ക്കിണറില്‍ തള്ളി. അന്‍പതുകാരനായ പരശുറാം ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് മകന്‍ വിട്ടലിനെ (20) അറസ്റ്റ് ചെയ്തു. പരശുറാം ദിവസവും മദ്യപിച്ച് വീട്ടിലെത്തി വിട്ടലിനെ മര്‍ദ്ദിക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഡിസംബര്‍ 6ന് പരശുരാമന്‍ മദ്യലഹരിയില്‍ വീട്ടിലെത്തിയ ഉടന്‍ തന്നെ വിട്ടലിനെ അടിച്ച് പരിക്കേല്‍പ്പിച്ചു. രോഷാകുലനായ വിട്ടല്‍ പരശുറാമിന്റെ തലയില്‍ ഇരുമ്പ് വടികൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. പരശുറാം മരിച്ചുവെന്ന് ഉറപ്പായതോടെ വിട്ടല്‍ മൃതദേഹം കഷണങ്ങളാക്കി കുഴല്‍ക്കിണറില്‍ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം കുഴല്‍ക്കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുഴല്‍ക്കിണറില്‍ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍ പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി കുഴല്‍ക്കിണറില്‍ തള്ളി; മകന്‍ അറസ്റ്റില്‍
4/
5
Oleh
evisionnews