തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മാന്‍ഡോസ് ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ ഇന്നും നാളെയും കേരളത്തില്‍ മഴ കനക്കും. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അര്‍ധരാത്രിയോടെ തമിഴ്നാട് പുതുച്ചേരി തെക്കന്‍ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ മണിക്കൂറില്‍ 65-75 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരമേഖലയില്‍ ചുഴലിക്കാറ്റിന്റെ മൂന്നാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പുറപെടുവിച്ചിരിക്കുകയാണ്.
മാന്‍ഡോസ് ചുഴലിക്കാറ്റ്: കേരളത്തില്‍ ഇന്നും നാളെയും മഴ കനക്കും
4/
5
Oleh
evisionnews