Type Here to Get Search Results !

Bottom Ad

ചൈനയില്‍ കുതിച്ചുയര്‍ന്ന് കോവിഡ്: മൂന്നു മാസത്തിനകം 60 ശതമാനം പേരും രോഗികളാകുമെന്ന് റിപ്പോര്‍ട്ട്



ബീജിംഗ്: കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ ചൈനയില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നതില്‍ ആശങ്ക. ബീജിംഗ്, ഷാങ്ങ്ഹായി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നതായാണ് വിവരം. വരുന്ന 90 ദിവസത്തിനുള്ളില്‍ ചൈനയിലെ 60 ശതമാനം പേരും ലോകത്തെ പത്ത് ശതമാനം പേരും വൈറസ് ബാധിതരാകുമെന്ന് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ദ്ധന്‍ എറിക് ഫീഗല്‍- ഡിങ്ങ് പറയുന്നു.

ചൈനയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഭരണകൂടം ഇതു അംഗീകരിച്ചിട്ടില്ല. ശ്വാസകോശ പ്രശ്‌നം മൂലം മരിക്കുന്ന കൊവിഡ് രോഗികളെ മാത്രമാണ് ഔദ്യോഗിക പട്ടികയില്‍ ചേര്‍ക്കുന്നതെന്നാണ് ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ പറയുന്നത്. രാജ്യത്ത് പടരുന്ന ഒമിക്രോണിന്റെ തീവ്രത കുറഞ്ഞെന്നും വൈറസിനൊപ്പം ഇനി ജീവിക്കണമെന്നുമാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad