Type Here to Get Search Results !

Bottom Ad

കൊറോണ വൈറസ് മനുഷ്യ നിര്‍മിതമെന്ന് വീണ്ടും ആരോപണം


ന്യൂയോര്‍ക്ക്: കോവിഡ് 19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് അഥവാ സാര്‍സ്‌കോവ് - 2 മനുഷ്യ നിര്‍മിതമെന്ന് വീണ്ടും ആരോപണം. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഗവേഷകനാണ് ആരോപണവുമായി രംഗത്തെത്തിയത്. കോവിഡ് 19ന് കാരണമായ വൈറസ് ലാബില്‍ നിര്‍മിച്ചതാണെന്നും അവിടെ നിന്ന് ചോര്‍ന്നതാണെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഒരു ഗവേഷണ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആന്‍ഡ്രൂ ഹഫ് എന്ന ഗവേഷകന്‍ പറയുന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കന്‍ ഇന്റലിജന്‍സിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ചയാണിതെന്നും ആന്‍ഡ്രൂ കുറ്റപ്പെടുത്തി. കോവിഡ് ആരംഭിച്ച നാള്‍ മുതല്‍ വുഹാന്‍ ലാബ് സംശയനിഴലിലാണ്. എന്നാല്‍ വൈറസിന് ലാബുമായി ബന്ധമില്ലെന്ന് ചൈനീസ് സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. 'ദ ട്രൂത്ത് എബൗട്ട് വുഹാന്‍' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ആന്‍ഡ്രൂവിന്റെ വെളിപ്പെടുത്തല്‍. ചൈനയില്‍ കൊറോണ വൈറസ് പഠനങ്ങള്‍ക്ക് യു.എസ് നടത്തിയ ഫണ്ടിംഗിന്റെ ഫലം കൂടിയാണ് മഹാമാരിയെന്നും ഇദ്ദേഹം പറയുന്നു.

2014- 2016 കാലയളവില്‍ ആന്‍ഡ്രൂ ജോലി ചെയ്തിരുന്ന ന്യൂയോര്‍ക്കിലെ സ്ഥാപനം വവ്വാലുകളിലെ വിവിധ കൊറോണ വൈറസുകളെ പറ്റി പഠനം നടത്തിയിരുന്നു. യു.എസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഒഫ് ഹെല്‍ത്ത് ഈ ഗവേഷണങ്ങള്‍ക്ക് ധനസഹായം നല്‍കിയിരുന്നു. വുഹാന്‍ ലാബുമായി ഈ സ്ഥാപനത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. വവ്വാലുകളിലെ കൊറോണ വൈറസുകളെ മറ്റ് സ്പീഷീസുകളെ ആക്രമിക്കുന്ന തരത്തില്‍ മികച്ച രീതിയില്‍ ജനിതക എന്‍ജിനിയറിംഗിന് വിധേയമാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഈ സ്ഥാപനം വര്‍ഷങ്ങളോളം സഹായം നല്‍കിയെന്ന് ആന്‍ഡ്രൂ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad