Type Here to Get Search Results !

Bottom Ad

കോവിഡ് നാലാം തരംഗം; വ്യോമഗതാഗതം നിയന്ത്രിക്കണമെന്നാവശ്യം; കേന്ദ്ര ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കും


ന്യൂഡല്‍ഹി: അമേരിക്ക, ജപ്പാന്‍, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡിന്റെ നാലാം തരംഗം ആഞ്ഞടിക്കുമെന്ന സൂചനയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡ്യയാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്സിനേഷന്‍ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്റെ ഉദ്ദേശം. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ചൈനയില്‍ കോവിഡ് വീണ്ടും വലിയ തോതില്‍ ഉയരുകയാണ്. കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കൂട്ടി ഇട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ എത്ര പേര്‍ മരിച്ചുവെന്ന കണക്ക് പുറത്ത് വിട്ടട്ടില്ല. അതേസമയം, കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന്് ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നത് നിയന്ത്രിക്കണമെന്ന്് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വ്യോമഗതാഗതത്തിന് നിയമന്ത്രണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad